ഐ സി എഫ് മീലാദ് സമ്മേളനം ജനുവരി ഒമ്പതിന്

Posted on: December 24, 2014 2:00 pm | Last updated: December 24, 2014 at 2:42 pm

ഷാര്‍ജ: തിരുനബി (സ) ശ്രേഷ്ഠ മാതൃക എന്ന പ്രമേയത്തില്‍ ഐ സി എഫ് നാഷനല്‍ തലത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഷാര്‍ജ സെന്റര്‍ കമ്മിറ്റിയുടെ മീലാദ് സമ്മേളനം 2015 ജനുവരി ഒമ്പതിന് ഷാര്‍ജ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ നടക്കും. മൗലിദ് ജല്‍സ ഇശല്‍ വിരുന്ന്, നഅ്‌തേ ശരീഫ് ബുര്‍ദ മജ്‌ലിസ്, ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം തുടങ്ങി വിവിധ പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ വി പി എ തങ്ങള്‍ അട്ടീരി ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി സി എം എ കബീര്‍ മാസ്റ്റര്‍ (ചെയര്‍), മൂസ കിണാശ്ശേരി (കണ്‍) നാസര്‍ ഹാജി (ട്രഷ), ഫാറൂഖ് (ഫിനാന്‍സ്), ഒ പി മിഅ്‌റാജ് (പ്രോഗ്രാം), സിദ്ദീഖ് (പ്രചരണം), നവാസ് ഹാജി (സ്റ്റേജ്) തുടങ്ങിയവരെ സംഘാടക സമിതി ഭാരവാഹികളായ തിരഞ്ഞെടുത്തു. ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി കെ സി സഖാഫി സ്വാഗതവും മൂസ കിണാശ്ശേരി നന്ദിയും പറഞ്ഞു.