Connect with us

Kozhikode

നൂറെ മദീന: പ്രഭാഷണ പരമ്പരക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

ബാലുശ്ശേരി: മര്‍കസുല്‍ ഹിദായ എജ്യുക്കേഷന സെന്റര്‍ സംഘടിപ്പിക്കുന്ന അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടിയുടെ നാലാമത് നൂറെ മദീന നബി സ്‌നേഹ പ്രഭാഷണ പരമ്പരക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കിനാലൂര്‍ ഹിദായ നഗറില്‍ ഈ മാസം 26ന് വൈകീട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇല്‍യാസ് സഖാഫി എരുമാട് പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടര്‍ന്ന് നാല് ദിവസങ്ങളില്‍ മഗ്‌രിബ് നിസ്‌കാരാനന്തരം വിവിധ വിഷയങ്ങളില്‍ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി പ്രഭാഷണം നടത്തും. ഉദ്ഘാടനം മര്‍കസ് വൈസ് ചാന്‍സലര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സുഹൈല്‍ സഖാഫി കുറ്റിയാടി, സയ്യിദ് സൈനുല്‍ ആബിദീന്‍ തുറാബ് സഖാഫി തലപ്പാറ, സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട്, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം സംബന്ധിക്കും. 30ന് നടക്കുന്ന സമാപന സംഗമത്തില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കും.

Latest