ബോധവത്കരണം നടത്തി

Posted on: December 24, 2014 9:27 am | Last updated: December 24, 2014 at 9:27 am

അന്തിക്കാട്: വാഹനയാത്രക്കാര്‍ക്ക് ശുഭയാത്ര നേര്‍ന്ന് തൃശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും അന്തിക്കാട് ഹൈസ്‌ക്കൂളിലെ എസ് പി സി ക്ലാസുകളും സന്ദേശവാഹകരായി. അന്തിക്കാട് പോലീസ് സ്‌റ്റേഷനുമുന്നിലാണ് ലഘുരേഖകളുമായി വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ക്ക് മുന്നിലെത്തിയ എല്ലാ നിയമങ്ങളും പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മധുരം നല്‍കാനും കുട്ടിപ്പോലീസ് മറന്നില്ല. മോട്ടോര്‍ വെഹിക്കിളില്‍ പറഞ്ഞിട്ടുള്ള നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ട് ശുഭയാത്ര നേര്‍ന്നു. തൃശൂര്‍ ജോയിന്റ് ആര്‍ ടി ഒ കെ ടി മോഹനന്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി മനോജ് പങ്കെടുത്തു.