പ്രശസ്ത സംവിധായകന്‍ കെ ബാലചന്ദര്‍ അന്തരിച്ചു

Posted on: December 23, 2014 8:02 pm | Last updated: December 23, 2014 at 10:41 pm

K Balachanderചെന്നൈ: പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കെ ബാലചന്ദര്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തമിഴ്,തെലുങ്ക്,കന്നഡ എന്നീ ഭാഷാചിത്രങ്ങള്‍ക്ക പുറമെ മലയാളത്തിലും ഹിന്ദിയിലും ഓരോ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1980ല്‍ പുറത്തിറങ്ങിയ തിരകള്‍ എഴുതിയ കാവ്യം ആണ് മലയാള ചിത്രം. കമലഹാസന്‍, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയില്‍ അവതരിപ്പിച്ചത് ബാലചന്ദറാണ്.

ഇന്ത്യന്‍ സിനിമക്ക്, പ്രത്യേകിച്ച് തമിഴ് സിനിമക്ക് മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന് 1987ല്‍ പത്മശ്രീ പുരസ്‌കാരം, 2011ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദര്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത് ഇയക്കുനര്‍ ശിഖരം എന്ന വിളിപ്പേരിലാണ്.