കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: മൂന്ന് പേരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Posted on: December 23, 2014 6:49 pm | Last updated: December 23, 2014 at 6:49 pm

kerala high court picturesകൊച്ചി: ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മൂന്നാം പ്രതി ദീപു, നാലാം പ്രതി രാജേഷ്, അഞ്ചാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
അതിനിടെ രണ്ടാം പ്രതി സാബുവും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിലെ പ്രതികളോട് ഇന്നലെ അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്‍പില്‍ കീഴ്ടങ്ങണമെന്ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.