എല്ലാം നമ്മുടെ കയ്യിലാണെന്ന് കരുതരുതെന്ന് വി എം സുധീരന്‍

Posted on: December 23, 2014 12:25 pm | Last updated: December 23, 2014 at 10:41 pm

VM-SUDHEERAN-308x192തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. എല്ലാം നമ്മുടെ കയ്യിലാണെന്ന് കരുതരുതെന്നും അധികാരമുള്ളപ്പോള്‍ കൂടെയുള്ളവര്‍ പിന്നീട് ഒപ്പമുണ്ടാവില്ലെന്നും സുധീരന്‍ പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിയോജിപ്പുള്ളപ്പോള്‍ പോലും താനടക്കമുള്ളവരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കരുണാകരന്‍ തയ്യാറായിരുന്നു. കെ മുരളീധരനേയും സുധീരന്‍ വിമര്‍ശിച്ചു. മാധ്യമങ്ങളെ കാണുമ്പോള്‍ മുരളി ദുര്‍ബലനാവുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും കരുണാകരന്‍ അപാകത നിറഞ്ഞ വാക്കുകള്‍ പറഞ്ഞിരുന്നില്ല. മുരളിയെ വിശ്വസിക്കരുതെന്ന് പല ഗ്രൂപ്പ് നേതാക്കളും പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചെടുക്കണമെന്ന് പറഞ്ഞത് താനടക്കം മൂന്നുപേര്‍ മാത്രമായിരുന്നു എന്ന കാര്യം മുരളി മറന്നുകാണുമെന്നും സുധീരന്‍ പറഞ്ഞു.