Connect with us

Malappuram

പതാക ജാഥ വേറിട്ടൊരനുഭവമായി

Published

|

Last Updated

തിരൂരങ്ങാടി: ഉറൂസിന്റെ മുന്നോടിയായി നടന്ന പതാകജാഥ വേറിട്ടൊരനുഭവമായി. തെന്നല സി എം മര്‍കസില്‍ നിന്ന് അസര്‍ നിസ്‌കാര ശേഷമാണ് പതാകജാഥ ആരംഭിച്ചത്. സി എം മര്‍കസിന്റെ ഉത്ഭവം തൊട്ട് കുണ്ടൂര്‍ ഉസ്താദിന്റെ വിയോഗം വരെ നീണ്ട കാലം ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു കുണ്ടൂര്‍ ഉസ്താദ്.
ജാഥ വീക്ഷിക്കാനും ആശീര്‍വദിക്കാനുമായി ജാതി-മത ഭേദമന്യേ ആബാല വൃന്ധം ജനങ്ങള്‍ പാതയോരങ്ങളില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. തക്ബീറിന്റെയും തഹ്‌ലീലിന്റെയും പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെയും മന്ത്ര ധ്വനികളുമായി നീങ്ങിയ ജാഥയില്‍ സുന്നി പ്രവര്‍ത്തകരും കാരണവന്മാരും കണ്ണികളായി.
കുണ്ടൂര്‍ ഗൗസിയ്യ നഗറില്‍ സുന്നി നേതാക്കളും സ്വാഗതസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. സയ്യിദ് കെ കെ എസ് തങ്ങള്‍ ഐദറൂസി, മുസ്തഫ ബാഖവി തെന്നല, കെ വി ഹംസഹാജി, യഹ്‌യ ഹാജി കുണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.