എസ് എസ് എഫ് മീലാദ് ക്യാമ്പയിന്‍ ഫാറൂഖ് നഈമിയുടെ പ്രഭാഷണം നാളെ

Posted on: December 23, 2014 9:00 am | Last updated: December 23, 2014 at 9:00 am

കോഴിക്കോട്: ‘തിരുനബിയുടെ സ്‌നേഹ പരിസരം’ എന്ന പ്രമേയത്തിലുള്ള എസ് എസ് എഫ് മീലാദ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നാളെ നല്ലളത്ത് നടക്കും. വൈകുന്നേരം ആറ് മണിക്ക് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം അധ്യക്ഷത വഹിക്കും. ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നിര്‍വഹിക്കും. അബ്ദുലത്വീഫ് സഖാഫി പെരുമുഖം, സമദ് സഖാഫി മായനാട്, സി പി ശഫീഖ് ബുഖാരി, സി പി ഉബൈദുല്ല സഖാഫി, മുഹമ്മദലി കിനാലൂര്‍, സിദ്ദീഖ് ഹാജി നല്ലളം, കെ പി ഹംജദ്, അക്ബര്‍ സ്വാദിഖ് സംബന്ധിക്കും.