സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടല്‍ ‘കൊച്ചി മാരിയറ്റ്’ പ്രവര്‍ത്തനമാരംഭിച്ചു

Posted on: December 23, 2014 12:36 am | Last updated: December 22, 2014 at 11:37 pm

mariton 1കൊച്ചി: ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് മാരിയറ്റ് ഇന്റര്‍നാഷണല്‍ കേരളത്തില്‍ തുറക്കുന്ന ആഡംബര ശ്രേണിയിലുള്ള രണ്ടാമത്തെ ഹോട്ടല്‍ സംരംഭമായ ‘കൊച്ചി മാരിയറ്റ്’ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ രാവിലെ 11ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിച്ചു.
പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് ഹോട്ടല്‍ ബാന്‍ക്വറ്റ് ഹാളിന്റെയും കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ ലോബി റസ്റ്റോറന്റായ കൊച്ചി കിച്ചണിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ബെന്നി ബെഹനാന്‍ എം എല്‍ എ, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫ് അലി, എം കെ അബ്ദുല്ല, ഡോ. എം കെ ഇബ്‌റാഹിം, മാരിയറ്റ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യാ ഏരിയാ വൈസ് പ്രസിഡന്റ്‌രാജീവ് മേനോന്‍, മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ വിനീത് മിശ്ര എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഇടപ്പള്ളി ലുലു മാളിനോടു ചേര്‍ന്നുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലാണ് കൊച്ചി മാരിയറ്റ്.