Connect with us

Kerala

പരിശോധനകള്‍ക്ക് പ്രതീക്ഷിച്ചത്ര ഫലം ലഭിക്കുന്നില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് നടത്തുന്ന പരിശോധനകള്‍ക്ക് വേണ്ടത്ര ഫലം ഉണ്ടാവുന്നില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ മുന്നൊരുക്കവും കാര്യക്ഷമതയും വേണമെന്ന മാര്‍ഗരേഖ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എസ് പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ സര്‍ക്കുലറിലാണ് ഇതു സംബന്ധിച്ച മാര്‍ഗരേഖകള്‍ നല്‍കിയത്.സര്‍പ്രൈസ് ചെക്ക് എന്ന പേരില്‍ വിജിലന്‍സ് നടത്തുന്ന മിന്നല്‍ പരിശോധനകള്‍ പ്രഹസനമാണെന്ന് പലപ്പോഴും ആക്ഷേപം ഉയരുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ റെയ്ഡ് നടത്തുന്നത് കൊണ്ടാണ് ഈ ആരോപണം നേരിടേണ്ടി വരുന്നത്.
ഇത്തരം ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ വിജിലന്‍സിന്റെ മുഖം ചീത്തയാക്കുന്നതിന് ഇടയാക്കുന്നുണ്ട്. അതിനാല്‍ ഇനി മുതല്‍ റെയ്ഡ് നടത്തുമ്പോള്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. പരിശോധനയുടെ ദിവസവും സമയവും തിരഞ്ഞെടുക്കുന്നതില്‍ തികഞ്ഞ ജാഗ്രത വേണം. മിന്നല്‍ പരിശോധന പരമാവധി രഹസ്യം ഉറപ്പാക്കി വേണം നടപ്പിലാക്കാന്‍. വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്ന് ഉറപ്പ് വരുത്തണം. തെളിവുകളുടെ ലഭ്യത പരിശോധിക്കണം.
വിവരങ്ങളുടെ ഗൗരവം കണക്കിലെടുക്കണം. റെയ്ഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് പിടിച്ചെടുക്കേണ്ട രേഖകളെ കുറിച്ച് മുന്‍കൂട്ടി ധാരണ വേണെമെന്ന്‌സര്‍ക്കുലറില്‍ പറയുന്നു,

Latest