സുവാരസിന് കന്നി ഗോള്‍; ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

Posted on: December 21, 2014 2:36 pm | Last updated: December 22, 2014 at 12:39 am

2013-03-09_FC_BARCELONA_-_DEPORTIVO_CORUNA_-_028.v1362864657മാഡ്രിഡ്: ഉറുഗ്വേ താരം ലൂയിസ് സുവാരസ് ആദ്യ ഗോള്‍ നേടിയ മത്സരത്തില്‍ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. കോര്‍ഡോബയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തറപറ്റിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസി ഇരട്ട ഗോള്‍ നേടി. സുവാരസിനെ കൂടാതെ പെഡ്രോ, ജറാഡ് പിക്വെ എന്നിവര്‍ ഓരോ ഗോള്‍ നേടി. കളി തുടങ്ങി രണ്ടാ മിനുട്ടില്‍ തന്നെ പെഡ്രോയിലൂടെ ബാഴ്‌സ ആദ്യ ഗോള്‍ പിറന്നത്. 53ാം മിനുട്ടില്‍ സുവാരസും 80ാം മിനുട്ടില്‍ പിക്വെയും ബാഴ്‌സയെ മുന്നിലെത്തിച്ചു. 82, 90 മിനുട്ടുകളിലായിരുന്നു മെസ്സിയുടെ ഗോള്‍. 16 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 38 പോയിന്റുമായി റയലിന് തൊട്ടുപിന്നിലാണ് ബാഴ്‌സയിപ്പോള്‍. 15 മത്സരങ്ങളില്‍ 39 പോയിന്റാണ് റയലിന്.