പമ്പ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടതായി ആരോപണം

Posted on: December 21, 2014 6:31 pm | Last updated: December 22, 2014 at 12:32 am

ആലപ്പുഴ: പമ്പ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടതായി ആരോപണം. പത്തനംതിട്ട കോന്നി സ്വദേശികളായ നന്ദന, അനീഷ എന്നിവരെയാണ് ഇറക്കിവിട്ടത്. നന്ദനയുടെ സഹോദരന്‍ അരവിന്ദിനെയും ബസില്‍ നിന്ന് ഇറക്കിവിട്ടു. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ചാണ് സംഭവം.
അയ്യപ്പന്‍മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്ന് പറഞ്ഞ് യുവതിയെയും കൈക്കുഞ്ഞിനെയും കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഈ സംഭവം ഉയര്‍ത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടും പെണ്‍കുട്ടികളെ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ഇറക്കിവിട്ടത്.