സുധീരന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മുരളീധരന്‍

Posted on: December 21, 2014 11:19 am | Last updated: December 22, 2014 at 7:13 am

K-Muraleedharanതിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ സര്‍ക്കാരിനെതിരെയുള്ള നിലപാടുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരന്‍. നേതാക്കളുടെ പ്രസ്താവനകളിലൂടെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കരുത്. ഭരണത്തുടര്‍ച്ച ജനം തീരുമാനിച്ച് കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി- സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ സുധീരന് കത്ത് നല്‍കി. യോഗം വിളിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുധരന്‍ പറഞ്ഞു.

ALSO READ  ശ്രീരാം വെങ്കിട്ടരാമനെ രക്ഷിച്ചത് ശിവശങ്കറാണെന്ന് സംശയം: കെ മുരളീധരന്‍