Connect with us

Palakkad

ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ റൈസ് ബയോ പാര്‍ക്ക് ആനക്കരയില്‍

Published

|

Last Updated

കുറ്റനാട്: ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ റൈസ്ബയോ പാര്‍ക്ക് ആനക്കരയില്‍ വരുന്നു. ആനക്കര പഞ്ചായത്തിലെ കാറ്റാടികടവിലാണ് ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുളളത്.
ആദ്യത്തെ റൈസ്ബയോ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ്. റൈസ്ബയോപാര്‍ക്ക് പി ഇ യും സംസ്ഥാന കൃഷി അഡീഷ ണല്‍ ഡയറക്ടറുമായ പുഷ്പാംഗദന്‍, പാലക്കാട് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമീള, തൃത്താല കൃഷി ഡയറക്ടര്‍ റീലമ്മ, ആനക്കര കൃഷിഓഫീസര്‍ ജോസഫ് ജോണ്‍ തോറാട്ടില്‍,ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി, വൈസ് പ്രസിഡന്റ് അഡ്വ ബഷീര്‍, പട്ടാമ്പി ഡെപ്യൂട്ടി തഹസില്‍ദാര്‍ കിഷോര്‍,കുറ്റിപ്പുറം,ആനക്കര വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.നെല്ലില്‍ നിന്ന് തവിട് എണ്ണ അടക്കം നെല്ല്മായി ബന്ധപ്പെട്ടമുഴുവന്‍ ഉല്‍പ്പനങ്ങളുടെ ഇവിടെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കും. തൃത്താല എം എല്‍ എ വി ടി ബല്‍റാമിന്റെ ശ്രമഫലമായി ധനകാര്യവകുപ്പ് മന്ത്രി കെ എം മാണിയാണ് പദ്ധതിക്ക് മുന്‍കൈ എടുത്ത് അനുമതി നല്‍കിയിരിക്കുന്നത്.പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും റൈസ് പാര്‍ക്ക് പ്രയോജനം ചെയ്യും.നേരത്തെ ആലപ്പുഴ,തിരുവനന്തപുറം,വയനാട്,തൃശൂര്‍ ജില്ലകളിലും റൈസ് പാര്‍ക്കിനായി സ്ഥലം പരിശോധന നടത്തിയെങ്കിലും ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് ആനക്കര പഞ്ചായത്തിലാണന്നമാത്രം. ഇതിനുളള കാരണവും ഇവര്‍തന്നെ പറയുന്നുണ്ട്.കേരളത്തിലെ പഴകാല നെല്‍വിത്തിനങ്ങളായ തവളക്കണ്ണന്‍,ചേറ്റാടി അടക്കമുളള നിരവധി വിത്തിനങ്ങള്‍ ഇന്നും ഉപയോഗിക്കുന്ന മേഖലയാണ് തൃത്താല,പട്ടാമ്പി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ അതുകൊണ്ടും ട്രൈയിന്‍ അടക്കമുളള യാത്രസൗകര്യങ്ങള്‍ ഉളള പ്രദേശമായതും ഇവിടെ തിരെഞ്ഞടുക്കാന്‍ കാരണമായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കുറ്റിപ്പുറം,ആനക്കര വില്ലേജുകളുടെ പരിതിയില്‍പ്പെട്ട സ്ഥലമായതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താമസമുണ്ടാകില്ലന്നു ഉദ്യാഗസ്ഥര്‍ പറഞ്ഞു.നബാര്‍ഡ്,കേരള കാര്‍ഷിക യുണിവേഴ്‌സിറ്റി,ക്ൃഷി വകുപ്പ് എന്നിവരാണ് ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങല്‍ ഔരുക്കുന്നത്.25 ഏക്കര്‍ സ്ഥലമാണ് ഇതിനാവശ്യമായി വരുന്നത്.