ആസ്‌ത്രേലിയയില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം: മാതാവ് അറസ്റ്റില്‍

Posted on: December 21, 2014 12:26 am | Last updated: December 21, 2014 at 12:26 am

242DB08D00000578-2881709-image-a-9_1419076499333സിഡ്‌നി: ആസ്‌ത്രേലിയയില്‍ എട്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര നഗരമായ കൈന്‍സിലാണ് സംഭവം. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. എട്ട് കുട്ടികളില്‍ ഒരാള്‍ക്ക് കുത്തേറ്റതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളുടെ മരണ കാരണം പുറത്തുവിട്ടിട്ടില്ല. മുതിര്‍ന്ന കുട്ടി 14 വയസ്സുകാരിയാണ്. വീടിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 37കാരിയായ മാതാവ് പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹത്തിന് സമീപത്ത് നിന്ന് പൂക്കളും കളിപ്പാട്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ്. 11 മുതല്‍ 14 വരെ വയസ്സുള്ളവരാണിവര്‍. നാല് ആണ്‍കുട്ടികള്‍ അഞ്ച് വയസ്സ് മുതല്‍ ഒമ്പത് വയസ്സുവരെയുള്ളവരാണ്. ചിലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുടുംബത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതില്‍ ഏഴ് പേരുടെ മാതാവും ഒരു കുട്ടിയുടെ അമ്മായിയുമാണ് അറസ്റ്റിലായ യുവതി. കുട്ടിയുടെ ശരീരത്തിലുള്ള പരുക്ക് മാതാവ് ഏല്‍പ്പിച്ചതാണെന്നാണ് പോലീസ് കരുതുന്നത്.