ഫൈനലിന് മുമ്പ് വിസ്മയക്കാഴ്ച

Posted on: December 20, 2014 7:38 pm | Last updated: December 20, 2014 at 11:40 pm
SHARE

islവിസ്മയക്കാഴ്ചകളോടെയാണ് ഐ എസ് എല്‍ ഫൈനലിന് മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പന്തുരുണ്ടു തുടങ്ങിയത്. നൂറ് കണക്കിന് കലാകാരന്മാര്‍ ചുവടുവെച്ചപ്പോള്‍ ഗ്യാലറി ഒന്നടങ്കം ആവേശക്കടലായി മാറി. സെലിബ്രിറ്റികളുടെ നീണ്ട നിരതന്നെ ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേസ് ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഉടമ സൗരവ് ഗാംഗുലി, ബോളിവുഡ് താരം അമീര്‍ ഖാന്‍, ചെന്നൈയിന്‍ എഫ് സി ഉടമ അഭിഷേക് ബച്ചന്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുടെ ജോണ്‍ എബ്രഹാം, മുംബൈ എഫ് സി ഉടമ രണ്‍ബീര്‍ കപൂര്‍, അനില്‍ അംബാനി, നിത അംബാനി, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, കേരള ജഴ്‌സിയണിഞ്ഞ് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഗ്യാലറിലിരുന്ന് കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശമേകി.