പാക് താലിബാന്‍ തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Posted on: December 20, 2014 8:05 pm | Last updated: December 21, 2014 at 8:18 am

-fazullaഇസ് ലാമാബാദ്: പാക് താലിബാന്‍ തലവന്‍ മൗലാന ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ സൈനികാക്രമണത്തില്‍ ഫസലുല്ല കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പാകിസ്ഥാനില്‍ സ്വാത് താഴ്‌വരയില്‍ അനധികൃത എഫ് എം റേഡിയോ വഴി സമരാഹ്വാനം നടത്തുന്നതിനാല്‍ ഇയാള്‍ റേഡിയോ മുല്ല എന്നും അറിയപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ പാക് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ അഫ്ഗാനിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫസലുല്ലയ്‌ക്കൊപ്പം എട്ടു ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം പെഷാവറിലെ സ്‌കൂളില്‍ താലിബാന്‍ ആക്രമണത്തില്‍ 145 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പാക് സൈന്യം താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

ALSO READ  പാക്കിസ്ഥാൻ താലിബാൻ നേതാവ്  മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യു എൻ