Connect with us

Malappuram

കവര്‍ച്ചാ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു

Published

|

Last Updated

എടക്കര: മൂത്തേടത്തെ വീട് തകര്‍ത്ത് പണവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു.
മലപ്പുറം മക്കരപ്പറമ്പ് കുറുവ വറ്റല്ലൂര്‍ പിച്ചാന്‍ ലത്തീഫ് (23), കാളന്തോടന്‍ അബ്ദുള്‍ കരിം എന്നിവരെയാണ് മൂത്തേടം ചളിക്കപ്പൊട്ടിയില്‍ അടുക്കത്ത് കിഴക്കേതില്‍ രാജന്റെ വീട്ടില്‍ കൊണ്ടുവന്നത്. ആഗസ്റ്റ് ഏട്ടിന് ഇവിടെ നിന്നും പണം ഉള്‍പ്പെടെ 40 ലക്ഷം രൂപയുടെ കവര്‍ച്ച ഇവര്‍ നടത്തിയിരുന്നു.
സി ഐ അബ്ദുള്‍ ബശീര്‍, എടക്കര എസ് ഐ ജ്യോതീന്ദ്ര കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ഈമാസം 15ന് പ്രതികളെ പിടികൂടിയിരുന്നു. കോടതിയില്‍ നിന്നും പോലീസ് ഇവരെ ഏറ്റുവാങ്ങിയിരുന്നു. മലപ്പുറം, വയനാട് ജില്ലകളിലെ 19 വീടുകളില്‍ നിന്നായി നിന്നായി ഒരു കോടി രൂപയുടെ മോഷണമാണ് ഇവര്‍ നടത്തിയത്. മോഷണം നടത്തിയ മുഴുവന്‍ വിടുകളില്‍ നിന്നും പോലീസ് തെളിവെടുപ്പ് നടത്തി.
അബ്ദുള്‍ കരിമിനെ വെളളിയാഴ്ച രാത്രിയില്‍ കോടതിയില്‍ ഹാജരാക്കി. ലത്തീഫിനെ തിങ്കളാഴ്ച ഹാജരാക്കും.

Latest