സ്‌പെയിനില്‍ ഭരണകക്ഷി ആസ്ഥാനത്തേക്ക് വ്യാപാരി കാര്‍ ഓടിച്ച് കയറ്റി

Posted on: December 20, 2014 12:02 am | Last updated: December 20, 2014 at 12:07 am

മാഡ്രിഡ്: സ്‌പെയിനില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയുടെ ആസ്ഥാനത്തേക്ക് വ്യാപാരി കാര്‍ ഓടിച്ചുകയറ്റി. ഗ്യാസ് സിലിന്‍ഡറുമായെത്തിയ കാറാണ് ഓടിച്ചു കയറ്റിയതെന്ന് പോലീസ് വക്താവ് പറഞ്ഞു. ഉടന്‍ നിരവധി പോലീസ് കാറുകളുപയോഗിച്ച് മധ്യ മാഡ്രിഡ് നഗരത്തിലെ പാര്‍ട്ടി ആസ്ഥാനം നിലനില്‍ക്കുന്നയിടം പോലീസ് അടച്ചു. ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ മുന്‍കരുതല്‍ നടപടിയായി കാര്‍ പരിശോധിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സമ്പാദ്യം നഷ്ടപ്പെട്ട സ്‌പെയിന്‍കാരനായ വ്യാപാരിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.