സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒറിജിനല്‍ പേജ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തു

Posted on: December 19, 2014 10:14 pm | Last updated: December 19, 2014 at 10:14 pm
SHARE

Swamiന്യുഡല്‍ഹി:ഫെയ്ക്ക് പേജെന്ന് തെറ്റിദ്ധരിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒറിജിനല്‍ പേജ് ഫെസ്ബുക്ക് നീക്കം ചെയ്തു. ശംഖ്‌നാഥാണ് സ്വാമിയുടെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതെങ്കിലും, സ്വാമിയുടെ അംഗീകാരത്തോടെയാണ് അതിലെ പോസ്റ്റുകളെല്ലാം വരുന്നത്.

തന്റെ പേരിലൊരു പാരഡി പേജ് ആരോ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്നെ സുബ്രഹ്മണ്യന്‍ സ്വാമി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ് ഒറിജിനല്‍ പേജ് തന്നെ ഫെയ്‌സ്ബുക്ക നീക്കം ചെയ്തത്.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഒറിജിനല്‍ പേജിന്റെ റിസല്‍ട്ട് ലഭിക്കുമെങ്കിലും ഇപ്പോള്‍ ശരിയായ പെയ്ജ് ലഭ്യമല്ല.
സുബ്രഹ്മണ്യന്‍ സ്വാമി തന്നെ കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ തനിക്കെതിരെ നടന്ന ഗൂഡാലോചനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസുകാരും ആംആദ്മിക്കാരുമാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്.