ഗണേഷ് കുമാര്‍ ഒരിടത്തേക്കും പോകില്ലെന്ന് ബാലകൃഷ്ണപിള്ള

Posted on: December 19, 2014 8:23 pm | Last updated: December 19, 2014 at 8:23 pm

balakrishna-pillai3തിരുവനന്തപുരം: കെ ബി ഗണേഷ് കുമാര്‍ ഒരിടത്തേക്കും പോകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ബി.ജെ.പി എന്നല്ല മറ്റൊരു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ പോകില്ലെന്ന് ഗണേഷ് തന്നെ പറഞ്ഞിട്ടുണ്ട്. ഗണേഷ് പറഞ്ഞത് എന്തെന്ന് മനസിലാക്കാതെയുള്ള വിമര്‍ശമാണിത്. കാശു കൊടുത്ത് കടലാസും മഷിയും വാങ്ങി പത്രം നടത്തുന്നവര്‍ക്ക് എന്തുമെഴുതാമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനെ ഈ രീതിയിലാക്കിയത് ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ തന്നെയാണ്. മന്ത്രിസ്ഥാനം മതി പിതൃസ്ഥാനം വേണ്ടെന്ന് പറഞ്ഞു നടന്നവര്‍ അവസരം വന്നപ്പോള്‍ കാലുവാരുന്നുവെന്നും പിള്ള പ്രതികരിച്ചു. ഗണേഷ് പാര്‍ട്ടി നിലപാടിനോടും തീരുമാനത്തോടും ഉറച്ചു നില്‍ക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.