മദ്യനയത്തില്‍ ലീഗിനും സുധീരനും അതൃപ്തി

Posted on: December 19, 2014 10:56 am | Last updated: December 19, 2014 at 10:52 pm

vm sudheeranതിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റംവരുത്തിയതില്‍ ലീഗിനും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും അതൃപ്തി. തനിക്ക് പറയാനുള്ളത് കൃത്യമായി പറയുമെന്ന് സുധീരന്‍ വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ മലബാറില്‍ ഉണ്ടായിരുന്ന പരിപാടികള്‍ വെട്ടിച്ചുരുക്കി തിരുവനന്തപുരത്ത് എത്തിയതായിരുന്നു സുധീരന്‍.
പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചുപോയെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിയര്‍, വൈന്‍ പര്‍ലറുകള്‍ അനുവദിക്കുന്നത് മദ്യപാനത്തിനുള്ള പരിശീലനം നല്‍കലാണ്. സര്‍ക്കാരിന്റെ വിശദീകരണം ജനങ്ങളെ ബോധ്യപ്പെടുത്താനാകില്ലെന്നും ഇടി പറഞ്ഞു. മദ്യനയത്തില്‍ കെപിസിസി മാറ്റം വരുത്തുന്നതിനനുസരിച്ച് ലീഗിന് മാറ്റം വരുത്താനാകില്ല. ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ഇ ടി പറഞ്ഞു.