Connect with us

International

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം: യു എന്‍ രക്ഷാ സമിതിയില്‍ പ്രമേയം അവതരിപ്പിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഫലസ്തീന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിച്ചു. ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും 2017 ന് മുമ്പായി സൈന്യം പൂര്‍ണമായി അധിനിവേശ ഫലസ്തീനില്‍ നിന്ന് പിന്‍മാറണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഫലസ്തീന്‍ യു എന്നില്‍ പൂര്‍ണ അംഗമല്ലാത്തതിനാല്‍ ജോര്‍ദാനാണ് ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയം സുരക്ഷാ കൗണ്‍സിലില്‍ കൊണ്ടുവന്നത്.
സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ഫലസ്തീന്‍ ഈ ആവശ്യത്തിന് വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്താനും തയ്യാറാണ്. അര്‍ഥവത്തായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോടൊപ്പം സഹകരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് ഫലസ്തീന്റെ യു എന്‍ സ്ഥാനപതി റിയാദ് മന്‍സൂര്‍ വ്യക്തമാക്കി.
ഫലസ്തീന്‍- ഇസ്‌റാഈല്‍ വിഷയത്തില്‍ സമാധാനപരമായ നീക്കങ്ങള്‍ ആഗ്രഹിച്ച് നേരത്തെ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. 1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ ഫലസ്തീന് തിരികെ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതേസമയം, ഫലസ്തീന്‍ കൊണ്ടുവന്ന പ്രമേയം വീറ്റോ ചെയ്യുമെന്ന് നേരത്തെ തന്നെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest