Connect with us

Kerala

ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഞായറാഴ്ച്ച ഡ്രൈഡേയാക്കാനുള്ള തീരുമാനം പ്രത്യേക മന്ത്രിസഭായോഗം പിന്‍വലിച്ചു.കൂടുതല്‍ വൈന്‍ ബിയര്‍ പാര്‍ലറുകള്‍ തുറക്കും. ടൂറിസം തൊഴില്‍ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കും. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച എല്ലാ ബാറുകള്‍ക്കും ബിയര്‍ ലൈസന്‍സ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കുറയ്ക്കും. എട്ടു മുതല്‍ രാത്രി പതിനൊന്ന് വരെയുള്ളത് ഒമ്പത് മണി മുതല്‍ രാത്രി പത്ത് മണിവരെയാക്കും. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച എല്ലാ ബാറുകള്‍ക്കും ബിയര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിക്കും. എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ബാറുടമകള്‍ തന്നെ തൊഴില്‍ നല്‍കണം.

മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനെ ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് മന്ത്രിസഭായോഗത്തില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗന്റെ എതിര്‍പ്പ് മറികടന്നാണ് മന്ത്രസഭാ യോഗത്തിന്റെ തീരുമാനം. കൂടുതല്‍ വൈന്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിനെ മുസ്ലിം ലീഗ് എതിര്‍ത്തു.

Latest