മന്ത്രിമാര്‍ പറയുന്ന മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് തന്റേടമില്ല; ഉമ്മന്‍ചാണ്ടി

Posted on: December 17, 2014 7:44 pm | Last updated: December 17, 2014 at 7:44 pm

oommen chandlതിരുവനന്തപുരം; ചട്ടപ്രകാരം ആരോപണങ്ങള്‍ എഴുതിക്കൊടുക്കുന്നുണ്ടെങ്കിലും അവയ്ക്ക് മന്ത്രിമാര്‍ പറയുന്ന മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് തന്റേടമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷം തന്റേടമുണ്ടെങ്കില്‍ മറുപടി കേള്‍ക്കാന്‍ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തിന് മറുപടി കേള്‍ക്കാന്‍ ഭയമാണ്. തെറ്റായ ആരോപണങ്ങള്‍ വഴി പ്രതിപക്ഷം സ്വന്തം പരാജയം മറയ്ക്കാന്‍ പാടുപെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.