മതപരിവര്‍ത്തനം: പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം

Posted on: December 17, 2014 2:14 pm | Last updated: December 18, 2014 at 12:23 am
SHARE

rajya_2245153fന്യൂഡല്‍ഹി: മതപരിവര്‍ത്തന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു. ഇന്നലെയും മതപരിവര്‍ത്തനവിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.
മതപരിവര്‍ത്തന വിഷയത്തിലും മതപരിവര്‍ത്തനം തുരുണമെന്നും ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു ഐക്യത്തിന്റെ പ്രതീകമാണെന്നുമുള്ള യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിലും പ്രധാനമന്ത്രി രാജ്യസഭയിലെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് 12 മണിവരെ രാജ്യസഭി നിര്‍ത്തിവച്ചു. വീണ്ടും സഭാ സമ്മേളനം തുടങ്ങിയപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ വീണ്ടും സഭ നിര്‍ത്തിവച്ചു.
ലോക്‌സഭയിലും ഇതേവിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. അടിയന്തരപ്രമേയ ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here