ഇട്ടോണം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി കുളിര്‍കാറ്റ്

Posted on: December 17, 2014 1:01 pm | Last updated: December 17, 2014 at 1:01 pm

കൂറ്റനാട്: ഇട്ടോണം എ എല്‍ പി സ്‌കൂളിലെ എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിക്കുകയും സീലിംഗ് ഫാന്‍ ഫിറ്റു ചെയ്യുകയും ചെയ്തു.
സ്‌മൈല്‍ തൃത്താലയുടെ ഭാഗമായി രൂപവത്ക്കരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സം’ാവനയാണ് ഫാനുകള്‍. നേരത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും മാനേജരും ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് ഒരു ഓപ്പണ്‍ ക്ലാസ് റൂം നിര്‍മിച്ചു നല്‍കിയിരുന്നു.
വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്ഥഫ തങ്ങള്‍ നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് വി കെ എസ് അടിഗള്‍ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് മാസ്റ്റര്‍, പികെ ഹരിനാരായണന്‍, ശ്രീകല ടീച്ചര്‍, അനില്‍ എന്നിവര്‍ സംസാരിച്ചു.