Connect with us

Ongoing News

മാലിദ്വീപില്‍ തടവില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് നടപടി സ്വീകരിക്കും

Published

|

Last Updated

തിരുവനന്തപുരം: മാലിദ്വീപിലെ ജയിലില്‍ക്കഴിയുന്ന മൊകേരി സ്വദേശിയായ കെ ജയചന്ദ്രന്റെ മോചനത്തിന് മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിച്ചു. ഇക്കാര്യം കേരളത്തില്‍നിന്നുള്ള എം പിമാര്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മാലിദ്വീപിലെ നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഈ സംഭവം വാര്‍ത്തകളില്‍ അധികം ഇടംപിടിക്കാതെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് ഹൈക്കമ്മീഷണര്‍ അറിയിച്ചതായും കെ കെ ലതികയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 3.79 കോടി വിതരണം ചെയ്തതായി ജി സുധാകരന്റെ സബ്മിഷന് മന്ത്രി കെ പി മോഹനന്‍ മറുപടി നല്‍കി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നെല്ലുസംഭരണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. ആലപ്പുഴയില്‍ 36,495.265 മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈക്കോ കര്‍ഷകരില്‍നിന്ന് സംഭരിച്ചത്. കര്‍ഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നെല്ലുസംഭരണം വേഗത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓട്ടുകമ്പനി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ച വിജ്ഞാപനം പ്രാബല്യത്തിലായതായി പ്രഫ.സി രവീന്ദ്രനാഥിന്റെ സബ്മിഷന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കി.

Latest