വോള്‍വോ ഓഷ്യന്‍ റേസ്, എല്ലാ കപ്പലുകളും എത്തി

Posted on: December 15, 2014 5:07 pm | Last updated: December 15, 2014 at 5:07 pm

&MaxW=640&imageVersion=default&AR-141219663അബുദാബി: ലോക വോള്‍വോ ഓഷ്യന്‍ റേസില്‍ പങ്കെടുക്കുന്ന എല്ലാ കപ്പലുകളും രണ്ടാമത്തെ താവളമായ അബുദാബി ബ്രേക്ക് വാട്ടറില്‍ ഫിനിഷ് ചെയ്തു. ദക്ഷിണ ആഫ്രിക്കയിലെ കെയ്പ് ടൗണില്‍ നിന്നു അബുദാബിയിലേക്കുള്ള രണ്ടാം ലെഗ് കപ്പലോട്ടം 23 ദിവസവും 16 മണിക്കൂറും 25 മിനിറ്റും 20 സെക്കന്റുമെടുത്ത് ആദ്യം ഫിനിഷ് ചെയ്തത് ടീം ബ്രൂണല്‍. തൊട്ടു പിന്നില്‍ 16 മിനിറ്റ് 20 സെക്കന്റ് വ്യത്യാസത്തില്‍ ചൈനീസ് ഡോംഗ്‌ഫെംഗ് ടീമാണ് ഫിനിഷ് ചെയ്തത്. അബുദാബി ഓഷ്യന്‍ റേസ് ടീമാണ് മൂന്നാമതായെത്തിയത്. രണ്ട് പൈതൃക മല്‍സ്യബന്ധന ബോട്ടുകളായ നൗകകളുടെ അകമ്പടിയോടെയായിരുന്നു അബുദാബി ഓഷ്യന്‍ റേസ് ജെട്ടിയിലേക്ക് കപ്പലുകളെ സ്വീകരിച്ചാനയിച്ചത്.
വോള്‍വോ ഓഷ്യന്‍ റേസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്‌നട്ട് ഫ്രൊസ്റ്റാഡ്, അബുദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അതോറിറ്റി ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി എന്നിവരും മൂന്നു കപ്പലുകളിലെയും യാത്രികരെ സ്വീകരിച്ചു. അബുദാബി ഓഷ്യന്‍ റേസ് വില്ലേജില്‍ 20 പവലിയനുകളില്‍ ബീച്ച് ഗെയിമുകളും സാഹസിക വിനോദ പരിപാടികളും മൂന്നാഴ്ചയിലധികം നടക്കും.