Connect with us

Gulf

ഐസിസിന് ദീര്‍ഘ കാലം നിലനില്‍ക്കാന്‍ കഴിയില്ല: പുക്കുയാമ

Published

|

Last Updated

ദുബൈ: മേഖലയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഐസിസ് ദീര്‍ഘകാലം നിലനില്‍ക്കുന്ന ശക്തിയായിരിക്കില്ലെന്ന് അമേരിക്കന്‍ ചിന്തകനായ ഫ്രാന്‍സിസ് പുക്കുയാമ പറഞ്ഞു. അറബ് സ്ട്രാറ്റജി ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിദ്ധമായ ദി എന്റ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ദി ലാസ്റ്റ് മാന്‍ എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം. “മേഖലയില്‍ ഐസിസിന് ചുറ്റുമുള്ള രാഷ്ട്രീയ വ്യവസ്ഥ ദുര്‍ബലമാണെന്നതാണ് ഐസിസിന്റെ ഇപ്പോഴത്തെ ശക്തി. തുര്‍ക്കിയില്‍ നിന്നും ഖത്തറില്‍ നിന്നും ചില സഹകാരികളെ അവര്‍ക്ക് ലഭിക്കുന്നുണ്ടാകാം. പക്ഷേ, അത് നിലനില്‍ക്കുന്നതല്ല. ഭൂമിശാസ്ത്രപരമായി സിറിയയിലോ ഇറാഖിലോ ഐസിസിന് മുന്നേറ്റം നടത്താന്‍ കഴിയില്ല. ഒരു രാജ്യമായി ആ മേഖലയെ മാറ്റിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. നിയമപരമായി മറ്റു രാജ്യങ്ങള്‍ അംഗീകരിക്കാത്തതാണ് കാരണം. അവര്‍ക്ക് എണ്ണ മോഷ്ടിച്ച് വില്‍ക്കാന്‍ മാത്രമേ കഴിയു.
മറ്റുള്ള രാജ്യങ്ങളുടെ വിദേശ കാര്യങ്ങളില്‍ അമേരിക്ക കൂടുതലായി ഇടപെടുന്നത് അപകടകരമാണ്. അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest