ക്രിസ്മസിന് അവധി തന്നെയെന്ന് സ്മൃതി ഇറാനി

Posted on: December 15, 2014 1:21 pm | Last updated: December 16, 2014 at 12:26 am

smrithi iraniന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചേക്കുമെന്ന വാര്‍ത്ത കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി നിഷേധിച്ചു. മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെയും ഹിന്ദുമഹാസഭാ നേതാവ് മദന്‍മോഹന്‍ മാളവ്യയുടേയും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പരിപാടി നടത്തുന്നതിനാല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു വാര്‍ത്ത.
സിബിഎസ്ഇ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഉപന്യാസ രചനാ മത്സരം ഡിസംബര്‍ 25ന് നടത്തുന്നുണ്ട്. എന്നാല്‍ ഇത് ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് സ്മൃതി ഇറാനി അറിയിച്ചു. മാനവ വിഭവശേഷി വകുപ്പ് നേരത്തേയും വിവാദ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അധ്യാപക ദിനം ഗരുത്സവമായി ആഘോഷിക്കണമെന്ന നിര്‍ദേശം വിവാദമായിരുന്നു.