ജയ്പൂരില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു

Posted on: December 14, 2014 4:26 pm | Last updated: December 15, 2014 at 12:27 am

fireജയ്പര്‍: രാജസ്ഥാനില്‍ ജയ്പൂരിനടുത്ത് ഭീല്‍പൂരില്‍ ഗ്യാസ് ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് പത്തു പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജയ്പൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ ഭീല്‍പൂരിലെ ദേശീയപാതയിലാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
പൊട്ടിത്തെറിച്ച ടാങ്കറിന് സമീപത്ത് കൂടി പോകുകയായിരുന്ന ഏഴു വാഹനങ്ങള്‍ക്കും ഇതേതുടര്‍ന്ന് തീപിടിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.