Connect with us

Malappuram

തോക്ക് നിര്‍മാണത്തിനിടെ യുവാവ് വനം വകുപ്പിന്റെ പിടിയിലായി

Published

|

Last Updated

നിലമ്പൂര്‍: തോക്ക് നിര്‍മ്മാണത്തിനിടെ യുവാവ് വനംവകുപ്പിന്റെ പിടിയിലായി. എരുമമുണ്ട പുളിക്കകാട് ചോലക്കല്‍ ബാബുവെന്ന രാജേഷാണ് (34) ആണ് വനംവകുപ്പിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.വി.ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ വീട്ടില്‍വെച്ചാണ് തോക്കുമായി ഇയാള്‍ പിടിയിലാവുന്നത്. ഒരു തിരയും പഴയ രണ്ട് തിരയുടെ കാലി കെയ്‌സും ഇയാളില്‍ നിന്നും പിടികൂടി. കൊല്ലപണിക്കാനായിരുന്ന പരേതായ അച്ഛന്‍ പരിയാണി നിര്‍മ്മിച്ച തോക്കാണിതെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്നാണ് ഇത് വില്ക്കാനൊരുങ്ങിയതെന്നും രാജേഷ് വനപാലകര്‍ക്ക് മൊഴി നല്കി. ലോഡ് ചെയ്യുന്ന ഭാഗത്ത് തിര പാകമാകുമോ എന്നറിയാന്‍ മഞ്ചേരിയിലെ ഷെമീര്‍ എന്നയാളില്‍ തിര നിന്നും വാങ്ങിയതാണെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ ഷെമീറിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കാഞ്ഞിരപുഴ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.കൃഷ്ണന്‍, മനോജ് കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെയെ പോത്തുകല്‍ പോലിസിന് കൈമാറി

Latest