ദേഹാസ്വാസ്ഥ്യം: പ്രണബ് മുഖര്‍ജി ആശുപത്രിയില്‍

Posted on: December 13, 2014 6:50 pm | Last updated: December 13, 2014 at 11:52 pm

pranab mukharjeeന്യൂഡല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഡല്‍ഹിയിലെ സൈനിക (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ന് ഉച്ചതിരിഞ്ഞാണ് രാഷ്ട്രപതിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രാഷ്ട്രപതി ഭവനിലെത്തി പരിശോധിച്ചു. ആശുപത്രിയിലേക്കു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ  ദൈവം തനിക്ക് ഏറ്റവും അനുയോജ്യമായത് ചെയ്യട്ടെ: പ്രണബ് മുഖർജിയുടെ മകൾ