Connect with us

Kerala

കെ എം മാണിയുമായി രമേശ് ചെന്നിത്തല രഹസ്യ കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

കോട്ടയം: ധനമന്ത്രി കെ എം മാണിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രഹസ്യ കൂടിക്കാഴ്ച നടത്തി. പോലീസ് അകമ്പടിയില്ലാതെ സ്വകാര്യ വാഹനത്തില്‍ മാണിയുടെ വസതിയിലെത്തിയാണ് ചെന്നിത്തല കൂടിക്കാഴ്ച്ച നടത്തിയത്. ഔദ്യോഗിക കാര്യമാണ് സംസാരിച്ചതെന്നും ബാര്‍ കോഴ സംബന്ധിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് ഭയക്കാന്‍ ഒന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest