അജ്ഞാത സംഘത്തിന്റെ കല്ലേറില്‍ എസ് വൈ എസ് നേതാവിന് പരുക്ക്

Posted on: December 12, 2014 2:53 am | Last updated: December 11, 2014 at 11:54 pm

ചങ്ങനാശേരി: എസ് വൈ എസ് കോട്ടയം ജില്ലാ പ്രസിഡന്റും പൊട്ടശ്ശേരി മര്‍കസുല്‍ ഹുദാ ജനറല്‍ സെക്രട്ടറിയുമായ കെ എസ് എം റഫീഖ് അഹ്മദ് സഖാഫിക്ക് അജ്ഞാത സംഘത്തിന്റെ കല്ലേറില്‍ സാരമായി പരുക്കേറ്റു. മൂക്കിനും തലക്കും ഗുരുതരമായി പരുക്കേറ്റ റഫീഖ് സഖാഫിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോകവെ അജ്ഞാതര്‍ ഒളിഞ്ഞിരുന്ന് അദ്ദേഹത്തെ കല്ലെറിയുകയായിരുന്നു. ചങ്ങനാശ്ശേരി പോലീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റഫീഖ് സഖാഫിയുടെ മൊഴിയെടുത്തു. ആക്രമണത്തില്‍ എസ് വൈ എസ് കോട്ടയം ജില്ലാ കമ്മറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചങ്ങനാശേരിയില്‍ ചേര്‍ന്ന അടിയന്തര യോഗം ആവശ്യപ്പെട്ടു. വി എച്ച് അബ്ദുര്‍റഷീദ് മുസ്‌ലിയാര്‍, പി എം അനസ് മദനി, കെ എം മുഹമ്മദ്, അബ്ദുല്‍ സലാം ബാഖവി, സിയാദ് അഹ്‌സനി പ്രസംഗിച്ചു.