കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി തീര്‍ക്കാന്‍ നാലു കോടി അനുവദിച്ചു

Posted on: December 11, 2014 9:57 pm | Last updated: December 11, 2014 at 9:57 pm

കൊച്ചി; കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ നാലു കോടി രൂപ അനുവദിച്ചു. കരാറുകാര്‍ പണി തുടങ്ങുന്ന മുറയ്ക്ക് ബാക്കി തുക നല്‍കും. കരാറുകാരുമായി ജല അതോറിറ്റി എം ഡി നാളെ ചര്‍ച്ച നടത്തും. മെട്രോ നിര്‍മാണത്തിനിടെ തകരാറിലാകുന്ന പൈപ്പ് അവരുടെ ചെലവില്‍ പുന;സ്ഥാപിക്കും.മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.