സ്ത്രീ പീഡനം: ലോക്‌സഭ ആശങ്ക രേഖപ്പെടുത്തി

Posted on: December 11, 2014 12:02 am | Last updated: December 11, 2014 at 12:15 am

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന അതിക്രമങ്ങള്‍ ഏറെ ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് ലോക്‌സഭ. പ്രതിപക്ഷ അംഗങ്ങളാണ് ഇക്കാര്യം ഉന്നയിച്ചത്. കഴിഞ്ഞ ആറ് മാസക്കാലമായി രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന തോതില്‍
അതിക്രമം നടക്കുന്നുണ്ട്. അതിക്രമം തടയുന്നതിന് യുബര്‍ ടാക്‌സികള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് സഭയില്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുന്നതിന് ഗതാഗത വകുപ്പുകളും പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ് അംഗം സുസ്മിത സെന്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് ഭരണഘടനയില്‍ മാത്രമല്ല സ്വാതന്ത്ര്യം അനുവദിക്കുന്നത് റോഡില്‍ കൂടിയാണെന്ന് സുസ്മിത പറഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്യുന്നവരോട് അനുകമ്പ കാണിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.