ഇനി ആത്മഹത്യാ ശ്രമം കുറ്റകരമല്ല

Posted on: December 10, 2014 3:16 pm | Last updated: December 10, 2014 at 10:32 pm

suicide attempt

ന്യൂഡല്‍ഹി: ആത്മത്യാ ശ്രമം കുറ്റകരമാക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുന്ന ഐപിസി 309ാം വകുപ്പ് നീക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
18 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണ പ്രദേശങ്ങളും തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ട്. ആത്മഹത്യാ ശ്രമം ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.