ബിസ്‌നസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആസാദ് മൂപ്പന്

Posted on: December 10, 2014 12:16 am | Last updated: December 10, 2014 at 12:16 am

കൊച്ചി: സ്‌റ്റേറ്റ് ഫോറം ഓഫ് ബേങ്കേഴ്‌സ് ക്ലബ്‌സ് (കേരള)യുടെ രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബേങ്കുകള്‍ക്കുള്ള ബേങ്കിംഗ് എക്‌സലന്‍സ് അവാര്‍ഡും ബിസിനസ്സ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും പ്രഖ്യാപിച്ചു. റിസര്‍വ് ബേങ്കിന്റെയും ഇന്ത്യന്‍ ബേങ്ക്‌സ് അസോസിയേഷന്റെയും സ്ഥിതി വിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് ഈ വര്‍ഷത്തെ ബിസിനസ്മാന്‍ അവാര്‍ഡ്. പൊതുമേഖല ബേങ്കില്‍ യൂക്കോ ബാങ്കും സ്വകാര്യ മേഖലയില്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ബേങ്കും പുതുതലമുറ ബേങ്കില്‍ എച്ച് ഡി എഫ് സിയും ബേങ്കിംഗ് എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി. പൊതുമേഖലയില്‍ കനറാ ബേങ്കും സ്വകാര്യ മേഖലയില്‍ കരൂര്‍ വൈശ്യ ബാങ്കും സൗത്ത് ഇന്ത്യന്‍ ബേങ്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പുതുതലമുറ വിഭാഗത്തില്‍ ഐ സി ഐ സി ഐ ബേങ്ക്, യെസ് ബാങ്ക് എന്നിവയ മൂന്നാം സ്ഥാനം നേടി.