സ്‌പൈസ് ജെറ്റ് 1861 സര്‍വീസുകള്‍ വെട്ടിക്കുറച്ചു

Posted on: December 10, 2014 12:24 am | Last updated: December 9, 2014 at 11:24 pm

കൊണ്ടോട്ടി: സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് 1861 സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കടുത്ത സാമ്പത്തിക നഷ്ടമാണ് കമ്പനിയെ ഇതിന് പ്രേരിപ്പിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെ നേപ്പാള്‍ തലസ്ഥാനമായ കാഠ്മ ണ്ഡുവിലേക്കുള്ള സര്‍വീസും നിര്‍ത്തലാക്കിയതില്‍ പെടും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങ ള്‍ ഉപയോഗപ്പെടുത്തിയ വകയി ല്‍ സ്‌പൈസ് ജെറ്റ് 200 കോടിയിലധികം രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കുടിശ്ശികയായി നല്‍കാനുണ്ട്. ഒരാഴ്ചക്കകം ഇതിനു ബേങ്ക് ഗ്യാരണ്ടി നല്‍കിയില്ലെങ്കി ല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയി ച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റിന്റെ കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടില്ല. കോഴിക്കോട് നിന്ന് ചെന്നൈ, ബേംഗളൂര്‍, ഹൈദരാബാദ് സെക്ടറുകളിലേക്ക് സര്‍വീസ് നടക്കുന്നുണ്ട്.