ഇന്ത്യാവിഷന്‍, ടി വി ന്യൂ ചാനലുകളിലെ പ്രശ്‌നം നിയമസഭയില്‍

Posted on: December 9, 2014 1:06 pm | Last updated: December 10, 2014 at 12:28 am

TVINDതിരുവനന്തപുരം: ഇന്ത്യാവിഷന്‍, ടിവി ന്യൂ ചാനലുകളിലെ പ്രശ്‌നം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഉന്നയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ശമ്പളം കിട്ടാത്തത് കാരണം സമരം നടത്തുന്നതാണ് വിഎസ് ഉന്നയിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് രണ്ട് വാര്‍ത്താ ചാനലുകളിലേയും ജീവനക്കാര്‍ സമര തുടങ്ങിയത്. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യാവിഷനില്‍ സമരം തുടങ്ങിയത്. ഈ മാസം ഏഴിനാണ് ടി വി ന്യൂ ചാനലില്‍ സമരം തുടങ്ങിയത്. ഇരു ചാനലുകളിലും ഇതുവരെ വാര്‍ത്ത പുനരാരംഭിച്ചിട്ടില്ല.