ചെന്നൈ വിമാനത്താവളത്തില്‍ 13 കിലോ സ്വര്‍ണ്ണം പിടികൂടി

Posted on: December 9, 2014 12:46 pm | Last updated: December 10, 2014 at 12:28 am

chennai airചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 13 കിലോ സ്വര്‍ണം പിടികൂടി. രണ്ട് സംഭവങ്ങളിലായി ഇന്ന് പുലര്‍ച്ചെയാണ് ഇത്രയും വലിയ സ്വര്‍ണവേട്ട. വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം.

സിംഗപ്പൂരില്‍ നിന്നെത്തിയ റിയാസ് എന്നയാളില്‍ നിന്ന് ആറര കിലോ സ്വര്‍ണവും ഉടമസ്ഥനില്ലാതെ കിടന്ന ബാഗില്‍ നിന്ന് ആറര കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. റിയാസിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.