സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളം മുന്നില്‍

Posted on: December 9, 2014 12:40 pm | Last updated: December 10, 2014 at 12:28 am

athleticsതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയയുടെ രണ്ടാം ദിനത്തില്‍ എറണാകുളം മുന്നേറ്റം തുടരുന്നു. 76 പോയിന്റ് നേടിയ എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാമതുള്ള പാലക്കാട് 52 പോയിന്റുമായി വളരെ പിന്നിലാണ്. 40 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. സ്‌കൂള്‍ തലത്തില്‍ 34 പോയിന്റുമായി പറളി എച്ച്എസ്എസ് ആണ് മുന്നില്‍. 32 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ആണ് തൊട്ടുപിന്നിലുള്ളത്.
പാലക്കാട് പറളി സ്‌കൂളിലെ എം വി വര്‍ഷ ഇരട്ട സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് സ്വര്‍ണം നേടിയത്. ഇന്നലെ 3000 മീറ്ററിലും വര്‍ഷ സ്വര്‍ണം നേടിയിരുന്നു.

State School Athletics – District Wise

DISTRICTS POINTS
Ernakulam 76
Palakkad 52
Kozhikode 40
Thiruvananthapuram 19
Thrissur 13
Kottayam 7
Idukki 6
Wayanad 6
Malappuram 3
Kasargode 1