വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവത്കരിക്കുന്നു: പിണറായി

Posted on: December 9, 2014 11:09 am | Last updated: December 9, 2014 at 11:09 am

IN25_VSS_PINARAI_14297eതിരൂരങ്ങാടി: രാജ്യ വ്യാപകമായി വിദ്യാഭ്യാസത്തെ വര്‍ഗീയ വത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.
മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന മരിച്ച കെ കെ അനീഷിന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ പൂര്‍ണമായും വര്‍ഗീയവത്കരിക്കുകയാണ്. പാഠപുസ്തങ്ങളിലൂടെ വര്‍ഗീയത പഠിപ്പിക്കാനാണ് നീക്കം.
സംഘ് പരിവാറിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ചുമതല ഏല്‍പിച്ചിട്ടുള്ളത്. കേരളത്തില്‍ ഈ നീക്കം ചെറുക്കാന്‍ അധ്യാപക സംഘടനകളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനീഷിന്റെ കുടുംബത്തിന് സ്വരൂപിച്ച 35 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ ഭാര്യ ഷൈനിക്ക് പിണറായി വിജയന്‍ കൈമാറി.
കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരാന്‍ അധ്യക്ഷത വഹിച്ചു. പി പി വാസുദേവന്‍, ടി പി രാമകൃഷ്ണന്‍, എ കെ ഉണ്ണികൃഷ്ണന്‍, ബേബി മാത്യു, വേലായുധന്‍ വള്ളിക്കുന്ന്, എ ശ്രീകുമാര്‍ തുടങ്ങിയവരും അനീഷിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.