ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനരയാക്കിയയാള്‍ പീഡനക്കേസില്‍ പ്രതിയായിരുന്നയാള്‍

Posted on: December 8, 2014 1:52 pm | Last updated: December 8, 2014 at 11:41 pm

rape.jcasepgന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ച ടാക്‌സികാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ മുന്‍പും പീഡനക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നെന്ന് വെളിപ്പെടുത്തല്‍. ശിവ് കുമാര്‍ യാദവ് എന്ന 32 കാരനാണ് മുന്‍പും പീഡനത്തിന് ശിക്ഷ അനുഭവിച്ചത്. ഗുഡ്ഗാവിലെ പബ്ബില്‍ 22 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്. കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് ഇയാള്‍ ജയില്‍ മോചിതനായി. ഡല്‍ഹി പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറ്റകൃത്യ പശ്ചാതലുമള്ളയാളെ എങ്ങനെ ടാക്‌സി ഡ്രൈവറാക്കി എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം 27കാരിയായ യുവതിയെ കാറില്‍വച്ച് ഇയാള്‍ ലൈംഗികാമായി പീഡിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ശിവ്കുമാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.