നഗരത്തെ ശുഭസാഗരമാക്കി എസ് എസ് എഫ് മുതഅല്ലിം സമ്മേളനം സമാപിച്ചു

Posted on: December 8, 2014 10:30 am | Last updated: December 8, 2014 at 1:31 pm

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥി സമൂഹം പഠനത്തോടൊപ്പം രാജ്യനന്മയും പൊതുതാത് പര്യവും സംരക്ഷിക്കണമെന്ന് ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരം പുത്തൂര്‍ പ്രസ്താവിച്ചു. സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മുതഅല്ലിം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി, എം വി സിദ്ദീഖ് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, ഏലക്കുളം അബ്ദുറശീദ് സഖാഫി വിവിധ സെന്‍ഷനുകളില്‍ ക്ലാസ്സെടുത്തു. സുലൈമാന്‍ ചുണ്ടമ്പറ്റ, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്. കെ ഉണ്ണീന്‍കുട്ടി സഖാഫി, യു എ മുബാറക് സഖാഫി, കബീര്‍ വെണ്ണക്കര, എം എ നാസര്‍ സഖാഫി, ടി അബ്ദുഖാദര്‍ മുസ് ലിയാര്‍, പി കെ ലത്വീഫ്, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉമര്‍മദനി വിളയൂര്‍ പ്രസംഗിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ സമാപന സന്ദേശം നല്‍കി. ഇസ്മാഈല്‍ ദാരിമി, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, സൈതലവി പൂതക്കാട്, അബ്ദുറഹിം സൈനി, അബൂബക്കര്‍ അവണക്കുന്ന്, പാലോട് മുഹമ്മദ് കുട്ടി സഖാഫി, നൗഷാദ് കൊടക്കാട്, സിറാജ് സഖാഫി പങ്കെടുത്തു. ഇതോടാനുബന്ധിച്ച് നടന്ന റാലിക്ക് പി സി അശറഫ് സഖാഫി അരിയൂര്‍, തൗഫീഖ് അല്‍ഹസനി, ജാബിര്‍ സഖാഫി, യൂസഫ് സഖാഫി, ശഫീഖ് അലി കൊമ്പം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ ജില്ലയിലെ ദര്‍സ്, ശരീഅത്ത്, ദഅ് വ കോളജുകളില്‍ നിന്നായി 500ലധികംപേര്‍ പങ്കെടുത്തു