തിരുവനന്തപുരം: പി കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്ത കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇതിന് പിന്നില്‍. കമ്യൂണിസ്റ്റുകാര്‍ കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കുമെന്ന് കരുതുന്നില്ല. കീഴ്ഛടകത്തിന്റെ റഇപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കാം പാര്‍ട്ടി നടപടിയെടുത്തതെന്നും വി എസ് പറഞ്ഞു.
ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് ക്രൈബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സിപിഎം കേസില്‍ പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.