ചുംബന സമരം: കോഴിക്കോട് ബസ്‌സ്റ്റാന്റില്‍ സംഘര്‍ഷം

Posted on: December 7, 2014 3:20 pm | Last updated: December 8, 2014 at 10:20 am

kiss-in-the-streetsകോഴിക്കോട്: കോഴിക്കോട് ബസ്‌സ്റ്റാന്റില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ തടയാനെത്തിയവരും പൊലീസും തമ്മില്‍ സംഘര്‍ഷം. ഹനുമാന്‍ സേനയടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ ചുംബന സമരം നടത്തുന്നതിന് മുമ്പ് തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചുംബന സമരക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് ആളുകള്‍ കൂടുന്നത് പൊലീസ് നിരോധിച്ചു. വൈകീട്ട് ആറുവരെയാണ് നിരോധനം. ബസ്‌സ്റ്റാന്റിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.