സംസ്ഥാന സര്‍ക്കാറിന് വന്‍ജനപിന്തുണയുണ്ടെന്ന് എ കെ ആന്റണി

Posted on: December 7, 2014 2:30 pm | Last updated: December 8, 2014 at 10:20 am

Antonyതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം അടക്കമുള്ളവയ്ക്ക് വന്‍ ജനപിന്തുണയുണ്ടെന്ന് മുന്‍മുഖ്യമന്ത്രി എ കെ ആന്റണി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടേയും സര്‍ക്കാറിന്റേയും പ്രതിച്ഛായ വര്‍ധിച്ചു. മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാറിലും കോണ്‍ഗ്രസിലും പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരും കരുതേണ്ട. കേരളത്തിലെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കും. ഏത് പ്രശ്‌നം പരിഹരിക്കാനും സംസ്ഥാന നേതാക്കള്‍ പ്രാപ്തരാണ്. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് എഐസിസി തീരുമാനിച്ചത് പോലെ നടത്തുമെന്നും എ കെ ആന്റണി പറഞ്ഞു.